പമ്പ: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 28ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 29ന് രാത്രി 10ന് അടയ്ക്കും. 29ന് രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനത്തിനു ശേഷം പതിവ് പൂജകളും, വിശേഷാല്‍ പൂജകളായ പടിപൂജയും, ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. നെയ്യഭിഷേകം ഉണ്ടാവില്ല.
ശബരിമല മണ്ഡലപൂജമകരവിളക്ക് തീര്‍ഥാടന മഹോത്സവത്തിനായി നവംബര്‍ 15ന് (തുലാം 30) വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.
Discussion about this post