ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളില്‍ എത്തിയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വുമായും അദ്ദേഹം സംസാരിച്ചു. എഐഎഡിഎംകെ എംഎല്‍എമാരെ അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നേരത്തെ തന്നെ രാജാജി ഹാളില്‍ എത്തിയിരുന്നു.
Discussion about this post