ശബരിമല: സന്നിധാനം, മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി, ക്യൂകോംപ്ലക്‌സ് എന്നിവിടങ്ങളിലെ സ്റ്റാളുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയില്‍ 12500 രൂപ പിഴയീടാക്കി. അയ്യപ്പന്‍മാരില്‍നിന്ന് അമിതവില ഈടാക്കിയതിനും അളവ് കുറച്ചു നല്‍കിയതിനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്.
പാണ്ടിത്താവളം വാട്ടര്‍ ടാങ്കിനു സമീപം വിശ്രമകേന്ദ്രേം നടത്തുന്ന രാധാകൃ ഷ്ണന്‍ അനധികൃത വില്‍പനയ്ക്ക് സൂക്ഷച്ചിരുന്ന മാല, പില്‍ഗ്രിം സെന്ററില്‍ ഹോട്ടല്‍ അയ്യപ്പാസില്‍ നിശ്ചിത അളവിലല്ലാതെ വില്‍പ്പന നടത്തിയ പി.ആര്‍. വിദ്യാധരന്‍ എന്നിവര്‍ക്ക് 2500 രൂപ പിഴയിട്ടു. അളവുകുറച്ച് നെയ്‌റോസ്റ്റ് വില്‍പ്പന നടത്തിയതിനും കോളയ്ക്ക് അമിത വില ഈടാക്കി യതിനും 5000 രൂപ യാണ് പിഴയീടാക്കിയത്. മരക്കൂട്ടം കെ.എസ്.ഇ.ബിയ്ക്ക് സമീപ മുള്ള ടീ സ്റ്റാളില്‍ ചായയ്ക്ക് അമിതവിലയീടാക്കിയതിന് 2500 പിഴചുമത്തി.
സന്നിധാനത്ത് മണ്ഡല പുജയ്ക്കുള്ള ശുചീകരണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
അനധികൃതമായി മാല, പൊരി തുടങ്ങിയവ വില്‍പ്പന നടത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. സന്നിധാനം സാനിട്ടേഷന്‍ സൊസൈറ്റി സേവകര്‍ ഒന്‍പത് സംഘമായി തിരിഞ്ഞ് ശുചീകരണം നടത്തുന്നു. റെയ്ഡിന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി. രാജേന്ദ്രന്‍
നേതൃത്വം നല്‍കി. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ജോഷി ടി.ജെ, റേഷനിംഗ് ഇന്‍സ്‌പെ ക്ടര്‍ എം.എസ്. ഗോപകുമാര്‍, വില്ലേജ് ഓഫീസര്‍ തുളസീരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിശുപാലന്‍, ജൂനിയര്‍ സൂപ്രണ്ട് പി. ഷിബു തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Discussion about this post