ന്യൂഡല്‍ഹി: ചികിത്സാ പിഴവുകളുടെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരേയുണ്ടാകുന്ന കൈയേറ്റങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി. രാജ്ഘട്ട് മുതല്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയം വരെ നടത്തിയ മാര്‍ച്ചില്‍ രാജ്യത്തെ പതിനായിരക്കണക്കിനു ഡോക്ടര്‍മാര്‍ പങ്കെടുത്തു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിജസ്ഥിതി അറിയാതെ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരേ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കു നിയമം മൂലം സംരക്ഷണം നല്‍കണം. തങ്ങളുടെ തൊഴിലിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും സ്വയംഭരണം അനുവദിക്കണമെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് കെ.കെ.അഗര്‍വാള്‍ ആവശ്യപ്പെട്ടു.












