കടുങ്ങല്ലൂര്‍: ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി നടന്നു. ക്ഷേത്ര മേല്‍ശാന്തി വെളിഞ്ഞില്‍മന നാരായണന്‍ നമ്പൂതിരി യുടെയും കീഴ്ശാന്തി വെളിഞ്ഞില്‍മന കൃഷ്ണന്‍ നമ്പൂതിരിയുടെയും നേത്യത്വത്തില്‍ ഇന്ന് നടന്ന നിറപുത്തിരിക്കായുള്ള കതിര്‍ കറ്റകളും,ദശ പുഷപ്പങ്ങളും ക്ഷേത്ര ഗോപുരനടയില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി. തുടര്‍ന്ന്‌നെല്‍ കറ്റകളുമായി ശ്രീകോവിലിനു ചുറ്റും വലംവെച്ച് ശ്രീലകത്ത് നിറച്ചു. പൂജക്ക് ശേഷം ആലിലയില്‍ കെട്ടിയ നിറക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് സമ്പല്‍സമൃദ്ധിക്കും ആയുരാരോഗ്യത്തിനും വിശേഷമാണെന്നാണ് വിശ്വാസം.
Discussion about this post