ശ്രീനഗര്‍: കാശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വീണ്ടും ആക്രമണം നടത്തി. രാവിലെ പ്രകോപനമൊന്നും കൂടാതെ പാക് സൈന്യം ആക്രമണം തുടങ്ങുകയായിരുന്നു.
ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.












