ഗുരുവായൂര്‍: മുന്നൂലം ഭവന്‍ നമ്പൂതിരി പുതിയ ഗുരുവായൂര്‍ മേല്‍ശാന്തിയാകും. രണ്ടാം തവണയാണ് ഭവന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ ശാന്തിയാവുന്നത്. ആറ് മാസത്തേക്കാണ് നിയമനം.
2014 ഒക്ടോബര്‍ മുതല്‍ ആറുമാസം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. 21 വര്‍ഷമായി ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്ത് വരുന്നുണ്ട്.
കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുകളില്‍ നിന്ന് നറുകുകെടുത്താണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ മേല്‍ശാന്തി ഇ.പി കൃഷ്ണന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.
Discussion about this post