വെള്ളറട: കാളിമല തീര്‍ഥാടനത്തിനു തുടക്കമായി. ബി.ജെ.പി. മഹിളാമോര്‍ച്ച സംസ്ഥാനസമിതിയംഗം ഉമാരതിരാജന്‍ പത്തുകാണി മഹാദേവര്‍ ക്ഷേത്രത്തില്‍ കാളിമല തീര്‍ഥാടന ആരംഭസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി.ശേഖര്‍ അധ്യക്ഷനായിരുന്നു.
24ന് രാവിലെ 10ന് നാഗരൂട്ട്. 26ന് രാവിലെ ഏഴിന് മൃത്യുഞ്ജയഹോമം, എട്ടിന് കലശപൂജയും അഭിഷേകവും. 27ന് രാവിലെ ഒന്‍പതിന് ലക്ഷാര്‍ച്ചന, വൈകീട്ട് നാലിന് ലക്ഷാര്‍ച്ചന സമാപനം. 28ന് രാവിലെ 10ന് നെയ്യഭിഷേകം, രാത്രി എട്ടിന് കൂനിച്ചി, കൊണ്ടകെട്ടി, വരംപതി മലദേവതാ സംഗമഭൂമിയില്‍ വിശേഷാല്‍പൂജയും ചാറ്റുപാട്ടും.
29ന് രാവിലെ ഒന്‍പതിന് മൂട്ടുകാണിമാര്‍ക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കല്‍, 9.30ന് ചിത്രാപൗര്‍ണമി പൊങ്കാല പദ്മശ്രീ ജേതാവ് കെ.ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും, 11.30ന് വെള്ളിമല ഹിന്ദുധര്‍മ വിദ്യാപീഠം മഠാധിപതി ചൈതന്യാനന്ദ മഹാരാജ് സ്വാമി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍.എസ്.എസ്. അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് മുഖ്യ സംയോജക് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30ന് പൊങ്കാല നിവേദ്യം, രാത്രി 12ന് കാളിയൂട്ടോടെ ഏഴുദിവസം നീളുന്ന തീര്‍ഥാടനം സമാപിക്കും.
സമുദ്രനിരപ്പില്‍നിന്ന് 3,500 അടിയോളം ഉയരത്തിലാണ് കാളിമല തീര്‍ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്.
Discussion about this post