പുത്തൂര്‍ : ഇണ്ടിളയപ്പന്‍സ്വാമിക്ഷേത്രത്തില്‍ നടക്കുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിന് നാട്ടുവൈദ്യം ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ തുടക്കമാകും. യാഗശാലയുടെയും ഹോമകുണ്ഡങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാരംഭസഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
യാഗയജമാനന്‍ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠം എന്‍.വാസുദേവര് അടിതിരി, യജമാന പത്‌നി സ്മിത പത്തനാടി എന്നിവരാണ് പ്രധാന കാര്‍മികര്‍. ഇവര്‍ക്കുപുറമേ നൂറിലധികം താന്ത്രിക ശ്രേഷ്ഠര്‍ യജ്ഞത്തിന് കാര്‍മികത്വം വഹിക്കും.
Discussion about this post