നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ തേരോട്ടം നടന്നു. മേടമാസത്തിലെ തെപ്പോത്സവം വ്യാഴാഴ്ച (26ന്) നടക്കും. ബുധനാഴ്ച രാവിലെ 9.30ന് മൂന്നു തേരുകളും ക്ഷേത്രത്തെ വലംവെക്കാന്‍ തുടങ്ങി. ഉച്ചയോടെ നാലു രഥവീഥികളും പ്രദക്ഷിണം ചെയ്ത് രഥങ്ങള്‍ നിലയുറപ്പിച്ചു. രാത്രി ഒന്‍പതിനു എഴുന്നള്ളത്തും 10ന് സപ്താവര്‍ണ ചടങ്ങും നടന്നു.
26ന് രാത്രി എട്ടിന് ക്ഷേത്ര തെപ്പക്കുളത്തിലേക്കു പെരുമാളും ശിവനും ദേവിയും എഴുന്നള്ളും. രാത്രി 12നാണ് ആറാട്ട്.
Discussion about this post