കൊച്ചി: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച ഹനുമത് സ്വാമിക്ഷേത്രത്തില്‍ ഇന്ന് ഉപദേവതാ സങ്കല്‍പ്പത്തില്‍ അനുഗ്രഹദാതാ ഭാവത്തിലുള്ള ആഞ്ജനേയ മഹാപ്രഭുവിന്റെ പ്രാണപ്രതിഷ്ഠ നടക്കും. മെയ് 7 തിങ്കളാഴ്ച തിരുവോണം നക്ഷത്രസുദിനത്തില്‍ രാവിലെ 11നും 12നും മദ്ധ്യേയുള്ള കര്‍ക്കിടകം രാശിസമയം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം തന്ത്രി കക്കാട് എഴുന്തോലില്‍ സതീശന്‍ ഭട്ടതിരിയുടെ നേതൃത്തിലാണ് കലശക്രിയാദികളോടെ പ്രതിഷ്ഠാകര്‍മ്മം നടക്കുന്നത്.
Discussion about this post