ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട നടന്നു. ആല്‍ത്തറയ്ക്കലെത്തി ബലി തൂകിയശേഷം പന്നിക്കോലത്തില്‍ പാരമ്പര്യ അവകാശികളായ മുളയത്തുവീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടിനായരാണ് അമ്പെയ്തു വീഴ്ത്തിയത്. 35ാമത്തെ വര്‍ഷമാണ് 84 വയസുകാരനായ നാരായയണന്‍കുട്ടിനായര്‍ പള്ളിവേട്ടയ്‌ക്കെത്തുന്നത്. കൊറ്റയില്‍ രാമചന്ദ്രന്‍ സഹായിയായി. ആനപ്പുറത്തെഴുന്നള്ളിപ്പ് കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലീസ് സേന സല്യൂട്ട് നല്‍കി.
Discussion about this post