തിരുവനന്തപുരം: കയര്‍ ഉത്പന്നങ്ങളുടെ ആഭ്യന്തര വിപണി വികസനം ലക്ഷ്യമിട്ട് സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍, സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ആരംഭിക്കും. ചെറുകിട ഉത്പാദകരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും കോര്‍പ്പറേഷന്‍ സംഭരിക്കുന്ന വൈവിധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങള്‍ സഞ്ചരിക്കുന്ന വില്‍പനശാലകളുടെ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വില്‍പനശാലകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. വര്‍ദ്ധിച്ച തൊഴില്‍ ദിനങ്ങളും വരുമാനവും കയര്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
Discussion about this post