തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും അഷ്ടബന്ധകലശവും 25ന് നടക്കും. കാലപ്പഴക്കം കാരണം ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള പീഠത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ ദേവപ്രശ്‌നവിധിപ്രകാരമാണ് പുനഃപ്രതിഷ്ഠ നടക്കുന്നത്.
പുനഃപ്രതിഷ്ഠയ്ക്കു മുന്നോടിയായി നവീകരണകലശം തുടങ്ങി. ക്ഷേത്രംതന്ത്രി നെടുമ്പള്ളി തരണനല്ലൂര്‍ സജിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് നവീകരണകലശച്ചടങ്ങുകള്‍ ആരംഭിച്ചത്. നവീകരണകലശത്തിന്റെ ഭാഗമായി സാംസ്‌കാരികസമ്മേളനം നടന്നു. സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.ആര്‍.രാധീഷ് അധ്യക്ഷനായി. 28ന് നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടെ പുനഃപ്രതിഷ്ഠാച്ചടങ്ങുകള്‍ സമാപിക്കും.
Discussion about this post