തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി സംസ്ഥാന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന സമിതി നേരത്തേ അറിയിച്ചിട്ടുണ്ട്. ബിജെപി രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി.
Discussion about this post