ന്യൂഡല്‍ഹി: ജനവികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാ പ്രദേശിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി ആപ്പ് വഴി സംവാദിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ജനങ്ങളുടെ മനസില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടവരാണ് പോലീസിനെ ഉപയോഗിച്ചു അക്രമം നടത്തുന്നത്. അക്രമത്തിലൂടെ പേടിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. ബിജെപിയുടെ വളര്‍ച്ച കണ്ടതിലുള്ള ഭീതിയാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. ബിജെപി പ്രവര്‍ത്തകരെ ആരും കുറച്ചു കാണേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വി മുരളീധരന്‍ എം പിയുടെ വീടിനു നേരെ ബോംബേറ് നടന്നെന്ന് എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.
നിസ്വാര്‍ത്ഥ സേവനമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്. അധികാരത്തിന്റെയോ പണത്തിന്റെയോ പിന്‍ബലത്തിലല്ല ബിജെപി പ്രവര്‍ത്തനം നടത്തുന്നത്. ഭാരത് മാത കീ ജയ് എന്നാണ് നമ്മുടെ മന്ത്രം, രാഷ്ട്ര സേവനമാണ് ബിജെപി പ്രവര്‍ത്തകരുടെ ധര്‍മ്മം. ബിജെപി പ്രവര്‍ത്തകര്‍ ഒന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെ തടുക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഓരോ പ്രവര്‍ത്തകനുമാണ് പാര്‍ട്ടിയുടെ സമ്പത്ത്. അതിനെ നശിപ്പിക്കാനും ഇല്ലാതാക്കാനും ആരും ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയുടെ ശക്തിയും മനോവീര്യവും ആരും കുറച്ചു കാണേണ്ട. 80കളില്‍ രണ്ടു എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപി ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തിന്റെ ഭരണത്തിലേറി. ബിജെപിയില്‍ മാത്രം ഒരു പ്രത്യേകത ഉണ്ടെന്നു എല്ലാവരും മനസിലാക്കിയാല്‍ നല്ലത്. ചിലര്‍ക്ക് ഒരു കുടുംബമാകും പ്രധാനം, മറ്റു ചിലര്‍ക്ക് പണമാകും എന്നാല്‍ ബിജെപിയുടെ ലക്ഷ്യം രാഷ്ട്രത്തിന്റെ ഭാവി മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അടിയന്തരവസ്ഥയ്ക്കു പോലും ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബിജെപി അധികാരത്തില്‍ എത്തിയത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ തേരോട്ടത്തെ തടുക്കാന്‍ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post