തിരുവനന്തപുരം: 2019 -ലെ നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതി അര്‍ഹയായി. നര്‍ത്തകിയെന്ന നിലയിലും അദ്ധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് അവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് ‘നിശാഗന്ധി പുരസ്‌കാരം 2019’ സമര്‍പ്പിക്കുന്നത്.
ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാര്‍ അധ്യക്ഷനും പ്രമോദ് പയ്യന്നുര്‍, ഗിരിജ ചന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത് .
Discussion about this post