തിരുവനന്തപുരം: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകരുതെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പോലീസ് സുരക്ഷ ഒരുക്കണമെന്നും നിര്‍ദേശിച്ചു. കടകളും മറ്റ് സ്ഥാപനങ്ങളും ബലമായി അടപ്പിക്കുകയോ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയോ ചെയ്താല്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുഗതാഗത വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Discussion about this post