കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോയെന്നും കോടതി ചോദിച്ചു. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണ്. അല്ലാതെ ആക്ടിവിസ്റ്റുകള്‍ക്ക് പ്രതിഷേധിക്കാനുള്ള വേദിയല്ല. ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോയെന്നും, സര്‍ക്കാരിന്റെയോ പൊലീസിന്റെയോ പ്രകടനങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്.
പൊലീസിനെതിരെയും ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.പമ്പയിലേക്ക് സ്വകാര്യ വാഹനം കടത്തി വിടാന്‍ പാടില്ലെന്ന ഉത്തരവ് മനിതി സംഘത്തിന് വേണ്ടി പൊലീസ് എന്തിന് തിരുത്തിയെന്നും, എന്തടിസ്ഥാനത്തിലാണ് ഉത്തരവ് പൊലീസ് ലംഘിച്ചതെന്നും കോടതി ചോദിച്ചു. കോടതി നടപടിക്രമങ്ങള്‍ അറിയില്ലേയെന്നും കോടതി പൊലീസിനോട് വിമര്‍ശനം ഉന്നയിച്ചു.
Discussion about this post