തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി. തിരുവനന്തപുരം കമ്മീഷണറായിരുന്ന പി. പ്രകാശിനെ ബറ്റാലിയന്‍ ഡിഐജിയായി മാറ്റി, പകരം എസ്. സുരേന്ദ്രനെ നിയമിച്ചു. കോഴിക്കോട് കമ്മീഷണറായിരുന്ന കാളിരാജിനെ പോലീസ് ആസ്ഥാനത്തേക്കു മാറ്റി. സഞ്ജയ്കുമാര്‍ ഗുരുദീനാണു പുതിയ കമ്മീഷണര്‍.
Discussion about this post