ശബരിമല: മകരവിളക്കിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അംഗങ്ങള്‍ പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 15 വരെ അംഗങ്ങള്‍ സന്നിധാനത്തുണ്ടാകും. ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍, എന്നിവരടങ്ങിയ സംഘമാണ് വ്യാഴാഴ്ചയോടെ നിലയ്ക്കല്‍ ബേസ് ക്യാംപില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തിയത്. കെ.എസ്.ആര്‍.ടി.സി, ദേവസ്വം ബോര്‍ഡ്, പൊലീസ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തി.
Discussion about this post