പമ്പ: കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പരമശിവം (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ എരുമേലി പമ്പ കാനന പാതയില്‍ മുക്കുഴിക്കടുത്ത് വള്ളിത്തോട്വെച്ചാണ് സംഭവം നടന്നത്.
വനപാലകരും മറ്റ് തീര്‍ഥാടകരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.












