ശബരിമല: ശബരീശസന്നിധിയില്‍ ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന മകരജ്യോതി ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും മകരജ്യോതിയും പുണ്യദര്‍ശനമായി. വൈകിട്ട് 7.25ന് മകര സംക്രമ പൂജ നടന്നു.
മകരജ്യോതിയോടനുബന്ധിച്ച് പമ്പയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമായിരുന്നു.
അതേ സമയം മകരജ്യോതി ദര്‍ശിക്കാനായി 28 ഓളം ഇടങ്ങളാണ് സജജീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് ക്ഷേത്ര തിരുമുറ്റം, സോപാനം കെട്ടിടത്തിന് മുന്‍വശം, ബി എസ് എന്‍ എല്‍ ഓഫീസിന് എതിര്‍വശം, കുന്നാര്‍ പോവുന്ന വഴിയുടെ ഒരു വശം, പാണ്ടിത്താവളം പോലീസ് പരിശോധനാ കേന്ദ്രത്തിലും മാഗുണ്ട അയ്യപ്പ നിലയത്തിന് മധ്യേ, വനം വകുപ്പ് ഓഫീസ് പരിസരം, പമ്പക്കും സന്നിധാനത്തിനും മധ്യേ, ശരംകുത്തി ഹെലിപാഡും ,അതിന് സമീപം വനത്തില്‍ മുന്നിടങ്ങളും, ശബരീപീഠത്തിന് സമീപം വന മേഖല, അപ്പാച്ചിമേട്ടില്‍ മൂന്നിടം, നീലിമലയില്‍ രണ്ടിടം എന്നിവിടങ്ങളാണ് ഒരുക്കിയത്.
പമ്പക്കും സന്നിധാനത്തിനും പുറമെ, അട്ടത്തോട്, പുല്ലുമേട്, പാഞ്ചാലിമേട്, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങളിലും മകരജ്യോതി ദര്‍ശനത്തിനായി പ്രത്യേക താവളങ്ങള്‍ ഒരുക്കിയിരുന്നു. കനത്ത മൂടല്‍മഞ്ഞ് പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശിക്കുന്നതിന് തടസ്സമായി.
Discussion about this post