തിരുവനന്തപുരം: ജവഹര്‍ ബാലഭവന്‍ സംഘടിപ്പിച്ച ബാലമേളയില്‍ വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് സ്‌ക്കൂള്‍ ‘പ്രൈമിനിസ്റ്റേഴ്സ്’ ട്രോഫി നേടി. രണ്ടാം സ്ഥാനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌ക്കൂളും മൂന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്‌ക്കൂളും കരസ്ഥമാക്കി.
ജവഹര്‍ ബാലഭവനില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബാലഭവന്‍ ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.എല്‍.എ യും മാനേജിംഗ് കമ്മിറ്റി അംഗം ഇ.എം.രാധയും വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ബാലഭവന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ.ഗീത അദ്ധ്യക്ഷത വഹിച്ചു. ഏക്സിക്യൂട്ടീവ് ഓഫീസര്‍ ജി.മാത്തുണ്ണി പണിക്കര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ.എസ്.മാലിനി നന്ദിയും പറഞ്ഞു.
Discussion about this post