ശബരിമല: അയ്യപ്പ ഭക്തരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആചാരലംഘനത്തിനെത്തിയ യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ശബരിമലയില്‍ എത്തിയത്. ദര്‍ശനം നടത്തി മടങ്ങി വന്ന ഭക്തരാണ് ഇവരെ കണ്ടത്. പിന്നീട് നാമജപത്തോടെ അയ്യപ്പന്മാര്‍ ഇവരെ തടയുകയായിരുന്നു.
യുവതികളെ ഏതു വിധേനയും സന്നിധാനത്ത് എത്തിക്കുമെന്ന നിലപാടിലായിരുന്നു പോലീസ്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു യുവതികളും. എന്നാല്‍ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
മൂന്നര മണിക്കൂറാണ് പ്രതിഷേധക്കാര്‍ യുവതികളെ നീലിമലയില്‍ തടഞ്ഞത്. രേഷ്മ രണ്ടാം തവണയാണ് ശബരിമലയിലെത്തുന്നത്. പോലീസ് വാഹനത്തില്‍ യുവതികളെ തിരികെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതികളെ തടഞ്ഞ ഏഴു അയ്യപ്പന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post