ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ഇന്നു രാവിലെ 11ന് ചെന്നൈയില്‍ നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ബസന്റ് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു.
റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കിലുക്കാംപെട്ടി, മഴവില്‍ കൂടാരം, തുടങ്ങിയ മലയാള സിനിമകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.
ഭാര്യ രാജലക്ഷ്മി. ശ്രീവല്‍സന്‍, വിമല്‍ ശങ്കര്‍ എന്നിവര്‍ മക്കളാണ്.
Discussion about this post