ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശന വിധിക്ക് ശേഷം 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ കോടതിയി സമര്‍പ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സ്വദേശികളാണ് പട്ടികയില്‍ ഏറെയുമുള്ളത്. തമിഴ്‌നാട് സ്വദേശികളായ 24 പേര്‍ ദര്‍ശനം നടത്തിയെന്നും സര്‍ക്കാര്‍ പറയുന്നു. തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ എത്ര പേര്‍ കയറിയെന്നത് തങ്ങളുടെ വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം കോടതി പരിഗണിച്ചില്ല.
കേരളത്തില്‍ നിന്നുള്ള ആരുടെയും പേര് വിവരങ്ങള്‍ പട്ടികയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്നാണ് വിവരം. ഇവരില്‍ ഏറെയും 40 വയസിന് മുകളിലുള്ളവരാണ്. എന്നാല്‍ 51 യുവതികള്‍ കയറിയെന്ന പട്ടിക സമര്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ കൂടുതല്‍ വ്യക്തമാക്കേണ്ടിവരും.
Discussion about this post