തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 20ന് രാവിലെ അവസാനിപ്പിക്കും. നേരത്തെ 22ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് വൈകുന്നതിനാലാണ് സമരം അവസാനിപ്പിക്കുന്നത്. 20ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ രണ്ടുലക്ഷം പേരെ പങ്കെടുപ്പിച്ച് അയ്യപ്പഭക്തജന സംഗമം നടക്കുന്നതിനാല്‍ അന്നുരാവിലെ സത്യഗ്രഹം അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി രമയ്ക്ക് പകരം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് ഇന്ന് ഉപവാസം ആരംഭിക്കും. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വി.ടി.രമയെ രാവിലെ പൊലീസ് ബലപ്രയോഗത്തിലൂടെ സമരപ്പന്തലില്‍ നിന്നും മാറ്റുകയായിരുന്നു.
Discussion about this post