തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും റിപ്പബ്ളിക്് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും വകുപ്പ് തലവന്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ച് പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. പ്ലാസ്റ്റിക് ദേശീയപതാക നിര്‍മിക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
റിപ്പബ്ളിക് ദിനത്തില്‍ തലസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും. ജില്ലാതലത്തില്‍ ചുമതലപ്പെട്ട മന്ത്രിമാര്‍ രാവിലെ 8.30നോ ഒമ്പത് മണിക്കകത്തോ പതാക ഉയര്‍ത്തും. ബ്ളോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലും ഇതേ സമയത്ത് പതാക ഉയര്‍ത്തും.
പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30നോ അതിനു ശേഷമോ പതാക ഉയര്‍ത്താനാണ് നിര്‍ദ്ദേശം. തുടര്‍ന്ന് ദേശീയഗാനവും ആലപിക്കും.
Discussion about this post