തിരുവനന്തപുരം : ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമം നാളെ നടക്കും. രണ്ടുലക്ഷംപേര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ മാതാ അമൃതാനന്തമയി മുഖ്യാതിഥിയാകും. രാജ്യത്തിന്ര്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്തസംഗമത്തിന്ര്‍റെ ഭാഗമാകും. മാതാ അമൃതാനന്ദമയി മുഖ്യ അതിഥിയാകുന്ന അയ്യപ്പ ഭക്തജന സംഗമത്തില്‍ രണ്ട് ലക്ഷം പേരെ അണി നിരത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തരാണ് പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും.
സംഗമത്തിന്റെ ഭാഗമായി നാളെ വൈകിട്ട് മൂന്ന് മണിക്ക് മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്നും നാമജപ ഘോഷയാത്രകള്‍ ആരംഭിക്കും. ഇവ എല്‍എംഎസ് ജംക്ഷനില്‍ സംഗമിച്ച് പുത്തരിക്കണ്ടം മൈതാനിയിലേക്ക് പുറപ്പെടും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാമജപയാത്രകള്‍ കിഴക്കേകോട്ടയില്‍ ഒത്തുചേരുന്നതോടെ അയ്യപ്പ ഭക്ത സംഗമത്തിന് ഔപചാരിക തുടക്കമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആധ്യാത്മിക ആചാര്യന്മാരും ഭക്തജന സംഗമത്തിന്റെ ഭാഗമാകുന്നുണ്ട്. സംഗമത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അയ്യപ്പ നാമജപ മണ്ഡപങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായാണ് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന അയ്യപ്പ സംഗമം നടക്കുന്നത്.
Discussion about this post