തിരുവനന്തപുരം: മകരമാസത്തിലെ പൂയം നക്ഷത്രത്തില്‍ വേല്‍മുരുകന്റെ ജയന്തിമഹോത്സവത്തിന് കാവടിയേന്താന്‍ ജനലക്ഷങ്ങള്‍ ഇന്ന് ക്ഷേത്രങ്ങളിലെത്തിച്ചേരും. തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രം ഈ ദിനം വരുന്നതിനാലാണ് തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നത്. കഠിനവ്രതമനുഷ്ഠിച്ച ഭക്തന്മാര്‍ ഭഗവാന് അഭിഷേകമാടുന്ന ചടങ്ങാണ് തൈപ്പൂയദിനത്തിലെ ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്
കേരളത്തിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങളായ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പെരുന്ന ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം, കിടങ്ങൂര്‍, നീണ്ടൂര്‍, ചെറിയനാട്, കരിക്കാട്, തൃപ്പേരൂര്‍ കുളങ്ങര, ആര്‍പ്പൂക്കര, കൊടുന്തറ, ഇടവട്ടം, ചേര്‍പ്പ് തുടങ്ങി കേരളത്തിലെ പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പതിനായിരങ്ങളാണ് ഇന്ന് കാവടിയേന്തിയെത്തുന്നത്.
Discussion about this post