ന്യൂഡല്‍ഹി : ശബരിമല കേസ് അടുത്ത മാസം എട്ടിന് സുപ്രീം കോടതി പരിഗണിയ്ക്കും. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയില്‍ വരുന്നത്. കേസ് നാളെ പരിഗണിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് 22ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത്.ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ഇപ്പോള്‍ ശബരിമല കേസും ഉള്‍പ്പെട്ടിട്ടുള്ളത്.
റിട്ട് ഹര്‍ജികള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളതെന്നാണ് സൂചന. പുനഃപരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Discussion about this post