ദില്ലി: രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. ദില്ലി രാജ്പഥില്‍ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര സമ്മാനിച്ചു. നസീര്‍ അഹമ്മദ് വാനിയുടെ ഭാര്യയും അമ്മയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.
അമര്‍ ജവാന്‍ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദരങ്ങളര്‍പ്പിച്ചു. രാഷ്ട്രപതിക്കു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, കലാരൂപങ്ങള്‍ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.
Discussion about this post