ന്യൂഡല്‍ഹി : ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമത ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ പതിനയ്യായിരം അടി ഉയരത്തില്‍ പോലും ബൂത്ത് തയ്യാറാക്കുന്നു.
അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ ശിവകുമാരസ്വാമിയേയും,നേതാജി സുഭാഷ് ചന്ദ്രബോസിനെയും അദ്ദേഹം സ്മരിച്ചു. നേതാജിയുടെ പേരിലുള്ള മ്യൂസിയം തുറന്നു നല്‍കാന്‍ സാധിച്ചത് അഭിമാനമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post