കൊച്ചി: ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ പുതിയ അദ്ധ്യായത്തിന് നാന്ദി കുറിക്കുകയാണ് ഐആര്‍ഇപി, പെട്രോ കെമിക്കല്‍ പദ്ധതികള്‍. കൊച്ചി റിഫൈനറിയെ പൊതുമേഖലാ എണ്ണശുദ്ധീകരണ ശാലകളില്‍ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി രാഷ്ട്രത്തിനുസമര്‍പ്പിച്ച ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ച ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ പുതിയ സംയോജിത റിഫൈനറി വികസന കോംപ്ലക്സിനായി 16,504 കോടി രൂപയാണ് ചിലവുവരുന്നത്. ദക്ഷിണേന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യത്തെ അഭിമുഖീകരിക്കുന്നതും പരിസ്ഥിതി സൗഹൃദ വാഹന ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് ഐആര്‍ഇപി പദ്ധതി. സംസ്ഥാനത്ത് ഒറ്റ പദ്ധതിയിലായി ഉണ്ടായ ഏറ്റവും വലിയ വ്യവസായ നിക്ഷേപത്തിനൊപ്പം മികച്ച തൊഴിലവസരവും കൂടിയാണിത്.
രാജ്യം ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ സ്വയം പര്യാപ്തതയിലെത്തുന്നതാണ് പെട്രോ കെമിക്കല്‍ പദ്ധതി. പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ നിര്‍മാണം 2020 ഓടെ പൂര്‍ത്തിയാകും. പെട്രോ കെമിക്കല്‍ പദ്ധതിക്കുള്ള ആകെ മുതല്‍ മുടക്ക് 16,400 കോടി രൂപയാണ്.കേരള സര്‍ക്കാര്‍ അമ്പലമുകളില്‍ ഫാക്ടിന്റെ 481 ഏക്കര്‍ സ്ഥലത്ത് പെട്രോ കെമിക്കല്‍ പാര്‍ക്ക് സജ്ജമാക്കുമെന്ന് കൊച്ചി റിഫൈനറി പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചിന്‍ ബോട്ടിലിംഗ് പ്ലാന്റിലെ മൗണ്ടണ്ട് സ്റ്റോറേജ് വെസ്സല്‍സിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ച മറ്റൊരു പദ്ധതി.ഈ എല്‍ പി ജി സ്റ്റോറേജില്‍ 12000 എം ടി വീതമുള്ള മൂന്ന് ബുള്ളറ്റുകള്‍ ഉള്‍പ്പെടുന്നു. സംഭരണ ശേഷിയുടെ വര്‍ദ്ധനവ് എണാകുളം ,ഇടുക്കി, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ എല്‍പിജി ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാണ്. കേന്ദ്രപിന്തുണയുള്ള ഇത്തരം പദ്ധതികളിലൂടെ രാജ്യം ഈ മേഖലയിലെ ലോക നിലവാരത്തിലേക്ക് ഉയരുകയാണുണ്ടായത്.
Discussion about this post