ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജാംനഗറിലും വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണിരുന്നു.
Discussion about this post