തിരുവനന്തപുരം: നവീകരിച്ച അമ്മത്തൊട്ടിലിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വനിതാ ശിശുവികസന വകുപ്പു മന്ത്രി കെ.കെ.ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 2002 നവംബര്‍ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടില്‍ പുത്തന്‍ സാങ്കേതിക വിദ്യയോടെ പുനര്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സെന്‍സര്‍, ഇന്റര്‍നെറ്റ് ഇവ മുഖേന പ്രത്യേക ആപ്പില്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തുടനീളമുള്ള അമ്മത്തൊട്ടിലുകള്‍ സദാസമയവും തലസ്ഥാനത്ത് നിന്ന് വീക്ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലില്‍ കുട്ടികളെത്തുന്ന തത്സമയത്തു തന്നെ ജില്ലാകളക്ടര്‍, സമിതി അധികൃതര്‍ എന്നിവര്‍ക്ക് സന്ദേശമെത്തും. തൊട്ടിലില്‍ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ വരെ ഈ ആപ്പിലുടെ അധികൃതര്‍ക്ക് സന്ദേശമായി എത്തും.
Discussion about this post