ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍.ക്ഷേത്രത്തിന് ചുറ്റുമുള്ള 67 എക്കറില്‍ തര്‍ക്കഭൂമിയല്ലാത്ത സ്ഥലം രാമജന്മ ഭൂമി ന്യാസിന് വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നത്.
രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് രാമജന്‍മഭൂമി, ക്ഷേത്ര നിര്‍മാണത്തിനും, നിര്‍മോഹി അഖാഡക്കും, സുന്നി വഖഫ് ബോര്‍ഡിനുമാണ് തുല്യമായി അലഹബാദ് ഹൈക്കോടതി വീതിച്ച് നല്‍കിയത്. ഇതിനെതിരെയുള്ള അപ്പീലുകളാണ് നിലവില്‍ സുപ്രീംകോടതിയ്ക്ക് മുന്നിലുള്ളത്.
പൊതു തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അയോദ്ധ്യക്കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസാണെന്നും, കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഭയമൂണ്ടാക്കാനും അവര്‍ ശ്രമിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതേസമയം ക്ഷേത്ര നിര്‍മ്മാണത്തിനായി കോടതിയുടെ അനുമതി തേടിയ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.
Discussion about this post