ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ചു. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ബജറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ മുഴുവന് ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. ഇഎസ്ഐ പരിധി 21000 രൂപയായി ഉയര്‍ത്തി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും
കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും. രാജ്യത്ത് എട്ടു കോടി സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കും. ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ മൂന്നു ലക്ഷം കോടി രൂപയോളം രൂപയുടെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായും മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
Discussion about this post