തിരുപ്പതി: പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് മൂന്നു സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. വിശിഷ്ടമായ കല്ലുകള്‍ പതിപ്പിച്ച കിരീടങ്ങളാണ് ശ്രീ ഗോവിന്ദ രാജസ്വാമി ക്ഷേത്രത്തില്‍നിന്നു ശനിയാഴ്ച മോഷ്ടിക്കപ്പെട്ടത്. തിരുപ്പതിയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് ശ്രീ ഗോവിന്ദ രാജസ്വാമി ക്ഷേത്രം. വൈകിട്ട് പൂജയുടെ സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. 12-ാം നൂറ്റാണ്ടിലെ കിരീടങ്ങളാണ് കാണാതായിരിക്കുന്നതെന്ന് ക്ഷേത്രം സൂപ്രണ്ടന്റ് ശ്രീ ജ്ഞാനപ്രകാശ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മലയപ്പ, ശ്രീദേവി, ഭൂദേവി എന്നീ വിഗ്രങ്ങളിലെ കിരീടങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിന് 1.3 കിലോഗ്രാം ഭാരം വരും. മലയപ്പയുടെ കിരീടത്തില്‍ 528 ഗ്രാം ഭാരമുണ്ട്. ശ്രീദേവിയുടേതിന് 408 ഗ്രാം, ഭൂദേവിയുടേതിന് 415 ഗ്രാം എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Discussion about this post