കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിബിഐ-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് ഗവര്‍ണര്‍ ത്രിപാഠി വിശദീകരണം തേടിയത്. ഇതിന്റെ തുടര്‍നടപടികള്‍ പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, ബംഗാള്‍ പോലീസ് സിബിഐയുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. വിഷയം സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലാണ് വിഷയം പരാമര്‍ശിക്കുക. ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മനു അഭിഷേക് സിംഗ്വി ഹാജരാകും. സംസ്ഥാനത്ത് സിബിഐക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ‘ലെറ്റര്‍ ഓഫ് ജനറല്‍ കണ്‍സെന്റ്’ കഴിഞ്ഞ നവംബറില്‍ മമതാ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Discussion about this post