ന്യൂഡല്‍ഹി: ബംഗാള്‍ പൊലീസ് നടപടിയ്‌ക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി. തെളിവുകള്‍ നശിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്ക് കേസ് പരിഗണിക്കും. മാത്രമല്ല തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായി ഇടപെടുമെന്നും കോടതി പറഞ്ഞു.
സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാള്‍ പൊലീസ് നടപടി സോളിസിറ്റര്‍ ജനറലാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെയാണ് അറസ്റ്റ് നടന്നത്.
Discussion about this post