തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉത്തരവിട്ടു. ഫെബ്രുവരി 12 മുതല്‍ 21 വരെയാണ് നിരോധനം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ആറ്റുകാല്‍, കുര്യാത്തി, മണക്കാട്, കളിപ്പാന്‍കുളം, കമലേശ്വരം, അമ്പലത്തറ, ശ്രീവരാഹം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ശ്രീകണ്ഠേശ്വരം, ഫോര്‍ട്ട്, ചാല, തമ്പാനൂര്‍, ആറൂര്‍, വലിയശാല, കാലടി, നെടുംകാട്, കരമന, തൈക്കാട്, പാളയം, വഞ്ചിയൂര്‍, ജഗതി, മുട്ടത്തറ, മേലാംകോട്, മാണിക്കവിളാകം, വഴുതക്കാട്, തിരുവല്ലം, പേട്ട, ചാക്ക, പാപ്പനംകോട്, നേമം വാര്‍ഡുകളിലാണു നിരോധനം.
പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, തെര്‍മോക്കോള്‍ പാത്രങ്ങള്‍, അലൂമിനിയം ഫോയില്‍, ടെട്രാ പാക്കുകള്‍, മള്‍ട്ടി ലെയര്‍ പാക്കിങ്ങിലുള്ള ആഹാര പദാര്‍ഥങ്ങള്‍, ആഹാര പദാര്‍ഥങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കാരിബാഗുകള്‍, ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍ എന്നിവയാണ് നിരോധനപരിധിയില്‍ വരിക. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post