പത്തനംതിട്ട: കഴക്കൂട്ടം-അടൂര്‍ സുരക്ഷാ ഇടനാഴി അടൂര്‍ വരെയുള്ള പ്രവര്‍ത്തി പൂര്‍ത്തീകരണത്തിലാണെന്നും ഇപ്പോള്‍ അത് അടൂരില്‍ നിന്ന് ചെങ്ങന്നൂര്‍ വരെ നീട്ടുന്നതിന് പണം നീക്കി വച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്തിലെ വഞ്ചിമുക്ക് – നിരക്കും പാറ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴകൂട്ടം-അടൂര്‍ സുരക്ഷാ ഇടനാഴിക്കൊപ്പം ചെങ്ങന്നൂര്‍ റോഡ് വീതി കുട്ടല്‍, ഫുട്പാത്ത്, ഓടകള്‍ക്ക് സ്ലാബിടല്‍, സൗന്ദര്യവല്‍ക്കരണം എന്നീ പ്രവര്‍ത്തികളും ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു.
രണ്ട് കോടി രൂപാ ചെലവഴിച്ച് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് വഞ്ചിമുക്ക് – നിരക്കും പാറ റോഡ് ടാര്‍ ചെയ്തിരിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജീ.ഉണ്ണികൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ്, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഖാ അനില്‍, ജനപ്രതിനിധികളായ കൃഷ്ണകുമാര്‍, പി.പി.റോയി, പി.കെ.അനില്‍കുമാര്‍, എസ്.രാജേന്ദ്ര പ്രസാദ്, ജി. ബൈജു, ഏഴംകുളം നൗഷാദ്, സി.രാഗേഷ്, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post