ബംഗളൂരു: ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് – 31 വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഏരിയന്‍-5 റോക്കറ്റാണ് 2,535 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 31 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹം 42 മിനിറ്റ് കൊണ്ടാണ് ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31 നായിരുന്നു വിക്ഷേപണം.
15 വര്‍ഷം ആയുസുള്ള ഉപഗ്രഹത്തിന് ഇന്ത്യന്‍ ഭൂഖണ്ഡത്തിലെയും ഇന്ത്യന്‍ ദ്വീപുകളിലെയും ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കാനാകും. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, ടെലികമ്മ്യൂണിക്കേഷന്‍, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡിടിഎച്ച് ടെലിവിഷന്‍ സര്‍വീസ്, ഡിഎസ്എന്‍ജി തുടങ്ങിയ മേഖലകളില്‍ ഉപഗ്രഹം മുതല്‍ക്കൂട്ടാകും.
ഇന്ത്യയൊട്ടാകെയും അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നീ മേഖലകളിലെ മികച്ച ആശയ വിനിമയത്തിനും ഉപഗ്രഹം സഹായകമാകുമെന്ന് ഏജന്‍സി അറിയിച്ചു.
Discussion about this post