തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുത്ത് തിരികെയെത്തിയ എന്‍.സി.സി. കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും രാജ്ഭവനില്‍ ഗവര്‍ണര്‍ പി. സദാശിവം സ്വീകരണം നല്‍കി. എന്‍.സി.സി വഴി ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ജീവിതശൈലിയിലും സ്വഭാവരൂപീകരണത്തിലും ആരോഗ്യത്തിലുമെല്ലാം ഈ പരിശീലനം ഗുണം ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് ഭാവിയിലെ ജോലിയിലും സഹായകമാകും.
റിപ്പബ്ലിക് ദിന മത്സരത്തില്‍ ആള്‍ ഇന്‍ഡ്യയില്‍ ബെസ്റ്റ് കേഡറ്റിനുള്ള സ്വര്‍ണം നേടിയ കേഡറ്റ് സള്‍മാനുള്‍ ഫാരിസ്, ബെസ്റ്റ് സ്റ്റിക് ഓര്‍ഡര്‍ലി സ്വര്‍ണം നേടിയ ശ്രീരഞ്ജിനി എസ്, വെള്ളി നേടിയ നയനാ കല്യാണി, അശ്വാരൂഢ മത്സരത്തില്‍ വെള്ളി നേടിയ കേഡറ്റ് മെറിന്‍ പ്രിന്‍സ് മേനചേരി, വെങ്കലം നേടിയ കേഡറ്റ് പാര്‍വതി ആര്‍ നായര്‍, കേഡറ്റ് ടിജോയി എം, കേഡറ്റ് സാംബവി സിംഗ് എന്നിവരെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. കുട്ടികള്‍ റിപ്പബ്ലിക് ദിന പരേഡ് അനുഭവങ്ങള്‍ ഗവര്‍ണറുമായി പങ്കുവെച്ചു.
കേരള ലക്ഷദ്വീപ് ഡയറക്ട്റേറ്റിനു കീഴിലെ 37 പെണ്‍കുട്ടികളും 74 ആണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് രാജ്ഭവനിലെത്തിയത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബി. ജി. ഗില്‍ഗാഞ്ചി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. എള്‍. ജോഷി, ബ്രിഗേഡിയര്‍ എന്‍. വി. സുനില്‍കുമാര്‍, കണ്ടിജന്റ് കമാന്‍ണ്ടര്‍ കേണല്‍ ശ്രീകൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post