തൃശൂര്‍ : ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരണപ്പെട്ടു. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനായി കൊണ്ടുവന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്.
കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബുവിനാണ് ആനയുടെ ചവിട്ടേറ്റത്.
കോട്ടപടിയിലെ ബന്ധുവിന്റെ വീട്ടില്‍ വന്നതായിരുന്നു ബാബു. ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട് 8 പേര്‍ക്ക് പരുക്കേറ്റു. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്.ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.
Discussion about this post