തിരുവനന്തപുരം: യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ദേവസ്വം ബോര്‍ഡെന്നും, കാലാവധി കഴിയുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
യുവതീ പ്രവേശനത്തില്‍ ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ നിന്നും താന്‍ സുപ്രീംകോടതിയില്‍ വ്യതിചലിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവും പ്രതികരിച്ചു.
പുനപരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പത്മകുമാര്‍ രാജി വയ്ക്കുന്നു എന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് ദേവസ്വം പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ,ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് പത്മ കുമാറിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. അതേ സമയം സുപ്രീം കോടതിയില്‍ താന്‍ സ്വീകരിച്ചത് ദേവസ്വം ബോര്‍ഡ് തീരുമാനം തന്നെയെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍ വാസുവും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post