തിരുവനന്തപുരം: 2010-14 കലണ്ടര്‍ വര്‍ഷങ്ങളില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള ഒഴിവുകളില്‍ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റിന് അംഗീകാരം. ജനുവരി 16ന് കൂടിയ സെലക്ട് കമ്മിറ്റിയാണ് 409 പേരുടെ പട്ടിക അംഗീകരിച്ചത്. 249 ഒഴിവുകളാണ് 2010-14 കലണ്ടര്‍ വര്‍ഷങ്ങളിലുള്ളത്. ഇതില്‍ 248 ഒഴിവുകള്‍ നികത്താനാണ് ഈ പട്ടിക കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, പ്രസ്സ് ക്ലബ്ബ്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഗവ. വെബ്സൈറ്റിലും (www.prd.kerala.gov.in) സെലക്ട് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.
Discussion about this post