ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 43 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം.
വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടാവുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇവരില്‍ പലരുടേയും പരിക്ക് ഗുരുതരമാണ്.
സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് വിവരം. ഭീകര സംഘടനയായ ജയ്‌ഷെ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു.
Discussion about this post